ഉയർന്ന ശമ്പളത്തോടൊപ്പം മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യുന്ന രാജ്യമായ യുഎഇയിൽ ഒരു ജോലി നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി വളരെ എളുപ്പത്തിൽ അപേക്ഷിക്കാം. സ്വകാര്യ മേഖലയിൽ മാത്രമല്ല സർക്കാർ വകുപ്പുകളിലും മറ്റ് രാജ്യക്കാർക്ക് യുഎഇയിൽ ജോലി നേടാനുള്ള അവസരങ്ങളുണ്ട്.
യുഎഇയിൽ ജോലിക്ക് പൗരൻമാർക്കാണ് മുൻതൂക്കം നൽകുന്നതെങ്കിലും മറ്റ് രാജ്യക്കാർക്കും ജോലി ലഭ്യമാണ്. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ യുഎഇയിൽ സർക്കാർ വകുപ്പുകളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നുമുണ്ട്. പല സ്ഥാപനങ്ങളും ഓൺലൈനായാണ് ജോലിക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് എന്നതുകൊണ്ടുതന്നെ അപേക്ഷ സമർപ്പിക്കാൻ വളരെ എളുപ്പവുമാണ്. ഫെഡറൽ ഗവൺമെന്റ് ജോബ് പോർട്ടൽ അഥവാ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് വഴി സർക്കാർ മേഖലയിലെ ഒഴിവുകൾ കണ്ടെത്താൻ സാധിക്കും.
അബുദാബി സർക്കാർ ജോബ് പോർട്ടൽ (Website:https://www.tamm.abudhabi/en/life- events/individual/Discover-Emirati- Benefits/Work-Employment/ApplytoaJob Vacancy), ദുബായ് സർക്കാർ ജോബ് പോർട്ടൽ, (dubaicareers.ae), ജോബ് സീക്കേഴ്സ് സർവ്വീസ് ഇന്ന് ഷാർജ (https://dhr.gov.ae/en/e-services/services- for-job-seekers), റാസൽഖൈ സർക്കാർ ജോബ് പോർട്ടൽ (https://careers.rak.ae/ തുടങ്ങിയ സൈറ്റുകൾ വഴിയും ജോലികൾക്കായി അപേക്ഷിക്കാൻ സാധിക്കും.
സൈറ്റിൽ കയറി പ്രൊഫൈൽ ക്രിയേറ്റ് ചെയ്തതിന് ശേഷം വിവിധ വകുപ്പുകളിലെ അർഹമായ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. എമിറേറ്റ്സ് ഹെൽത്ത് സർവീസസ് എസ്റ്റാബ്ലിഷ്മെന്റ് (ഇഎച്ച്എസ്), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ഫെഡറൽ ടാക്സ് അതോറിറ്റി, യുഎഇ സ്പേസ് ഏജൻസി തുടങ്ങിയ വിവിധ ഫെഡറൽ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളിലെ ജോലികളിലേക്ക് അപേക്ഷിക്കാൻ കഴിയും.