കുവൈറ്റിൽ പുണ്യ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. സർക്കാർ ഒഫീസുകൾ,മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ ഫ്ലെക്സിബിൾ ജോലി സമയ സംവിധാനം ആഴ്ചയിൽ ഞായർ മുതൽ വ്യാഴം വരെ നാലര മണിക്കൂർ ആണ് പ്രവൃത്തിസമയം പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ 8.30 മുതൽ 10.30 വരെയുള്ള അഞ്ച് സമയ സ്ലോട്ടുകളിൽ നിന്ന് ജീവനക്കാർ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഈ സ്ലോട്ടുകൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരാനും ജീവനക്കാർക്ക് അനുവാദമുണ്ട്. എന്നാൽ എത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി കൃത്യമായി പൂർത്തിയാക്കിയിരിക്കണം. റമദാനിൽ ജീവനക്കാർക്ക് ഷിഫ്റ്റുകളുടെ തുടക്കത്തിലും അവസാനത്തിലും 15 മിനിറ്റ് ഗ്രേസ് പിരീഡും കമ്മീഷൻ അനുവദിച്ചിട്ടുണ്ട്.
അതേസമയം സ്ത്രീ ജീവനക്കാർക്ക് പ്രവൃത്തി ദിവസത്തിന്റെ അവസാനം 15 മിനിറ്റ് അധിക ഗ്രേസ് പിരീഡ് ലഭിക്കും. മാത്രമല്ല, സർക്കാർ സ്ഥാപനങ്ങൾക്ക് ജീവനക്കാരെ നിർദ്ദിഷ്ട സമയ സ്ലോട്ടുകളിലേക്ക് അസൈൻ ചെയ്യാനോ ഓപ്ഷനുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനോ ഉള്ള അധികാരമുവുണ്ട്. രാവിലെ 8:30 മുതൽ ഒരുമണിവരെ, ഒമ്പതു മുതൽ 1.30വരെ, 9.30 മുതൽ രണ്ടുവരെ, 10 മണി മുതൽ 2.30 വരെ,10.30 മുതൽ മൂന്നു മണി വരെ എന്നിങ്ങനെയാണ് ജീവനക്കാർക്ക് തെരഞ്ഞെടുക്കാവുന്ന സമയ സ്ലോട്ടുകൾ.