വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റൻ. ടീമിൽ മലയാളി താരം മിന്നു മണിയെ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം പുതിയ രണ്ട് മലയാളി താരങ്ങളെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ആശാ ശോഭന, സജന സജീവൻ എന്നിവരാണ് ടീമിലെ മലയാളികൾ. ഒക്ടോബർ മൂന്ന് മുതൽ 20 വരെ യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ദുബായ്, ഷാർജ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളത്തിലിറങ്ങുക.
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സസ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്തി ശർമ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകാർ. അരുദ്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, ഡി. ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ എന്നിവരാണ് ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.