ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട വനിതാ ജീവനക്കാരിക്ക് കമ്പനി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതിയുടെ ഉത്തരവ്. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയിൽ ഫയൽ ചെയ്ത കേസിലാ വിധിയുണ്ടായത്. ന്യായീകരണമില്ലാതെ ജോലി വാഗ്ദാനം റദ്ദാക്കിയത് കമ്പനിയുടെ പിഴവാണെന്ന് കണ്ടെത്തിയണ് കോടതിയുടെ നടപടി.
പ്രതിമാസ 31,000 ദിർഹം ശമ്പളം വാഗ്ദാനം ചെയ്ത കമ്പനിയാണ് യുവതിയെ ആദ്യ ദിവസം തന്നെ വിശദീകരണം കൂടാതെ പിരിച്ചുവിട്ടത്. കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ച് പഴയ ജോലി രാജിവച്ച ശേഷമാണ് യുവതി ജോലിക്കെത്തിയത്. എന്നാൽ തൊഴിൽ കരാറിൽ സമ്മതിച്ച ബാധ്യതകൾ നിറവേറ്റാതെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു.
പെട്ടെന്നുള്ള പിരിച്ചുവിടൽ തന്നെ സാമ്പത്തികവും വൈകാരികവുമായി തളർത്തിയെന്നും വ്യക്തിത്വത്തിന് അപമാനമേറ്റതായും യുവതി വെളിപ്പെടുത്തി. കൂടാതെ ഇൻഷുറൻസ്, ബോണസ്, യാത്രാ ടിക്കറ്റുകൾ, അവധിക്കാലങ്ങൾ, സേവനത്തിൻ്റെ അവസാന പേയ്‌മെൻ്റുകൾ തുടങ്ങിയ ആനുകൂല്യങ്ങളെ ബാധിച്ചെന്നും കോടതി നിരീക്ഷിച്ചു.
പരാതിക്കാരി പ്രൊബേഷനിലാണെന്ന കമ്പനിയുടെ വാദവും കോടതി അംഗീകരിച്ചില്ല. യുവതിക്ക് നഷ്ടപരിഹാരം നൽകുകയും അവളുടെ നിയമപരമായ ഫീസും ചെലവുകളും വഹിക്കുകയും ചെയ്യണമെന്നാണ് കോടതി വിധി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc