വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി നവവധു മരണത്തിന് കീഴടങ്ങി. ഷാർജയിൽ മൂന്നാഴ്ച മുൻപ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റീം ഇബ്രാഹിം( 24) ആണ് മരണപ്പെട്ടത്. ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു റീം.
ഷാർജയിലെ റോഡിൽ വെച്ച് മൂന്നാഴ്ച മുമ്പുണ്ടായ വാഹനാപകടത്തിലാണ് റീമിന് ഗുരുതരമായി പരിക്കേറ്റത്. അശ്രദ്ധമായി അമിതവേഗതയിൽ എത്തിയ ഒരു വാഹനം റീമിൻ്റെ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മസ്തിഷ്കത്തിന് ഗുരുതരമായി ക്ഷതമേറ്റ റീം കോമയിലാകുകയും ചെയ്തു. ഒടുവിൽ തന്റെ പ്രിയതമനെയും സ്വപ്നങ്ങളും ബാക്കിയാക്കി അവൾ യാത്രയായി.
അപകടം സംഭവിക്കുന്നതിന് മൂന്നാഴ്ച മുൻപായിരുന്നു റീമിന്റെ വിവാഹം നടന്നത്. ഉമ്മുൽ ഖുവൈനിലെ ഫലജ് അൽ മുഅല്ല ഏരിയയിലെ ഹാളിൽ വെച്ചായിരുന്നു റീമിന്റെ വിവാഹം നടന്നത്. ഒടുവിൽ അതേ ഹാളിൽ വെച്ച് മകളോട് അന്ത്യയാത്ര പറയേണ്ടിവന്ന മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു.