ഡബ്യൂഎംസി ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Date:

Share post:

വേൾഡ് മലയാളി കൗൺസിലിൻ്റെ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും മിഡിൽ ഈസ്റ്റ് റീജിയൺ “കാരുണ്യ ഭവനം പദ്ധതിയും” ആഗസ്ത് 2 മുതൽ 5 വരെ തിരുവനന്തപുരത്ത് നടക്കും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന പരിപാടി രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി അദ്ധ്യക്ഷത വഹിക്കും.

ദീർഘ കാലം വേൾഡ് മലയാളി കൗൺസിലിന് ഗ്ലോബൽ തലത്തിൽ നേതൃത്വം നൽകിയ ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ നടപ്പാക്കുന്ന “കാരുണ്യ ഭവനം പദ്ധതി” അനുസരിച്ച് പൂർത്തീകരിച്ച അഞ്ചു വീടുകളുടെ താക്കോൽ ദാനവും മുഖ്യമന്ത്രി നിർവഹിയ്ക്കും. ഗ്ലോബൽ കോൺഫറൻസിൽ സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ രാജ്യങ്ങളിലെ വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകളിൽ നിന്നുളള അഞ്ഞൂറോളം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

കാരുണ്യ ഭവനം പദ്ധതിയ്ക്ക് 50 ലക്ഷം രൂപയുടെ സഹായമാണ് ആദ്യഘട്ടത്തിൽ ഡബ്യൂഎംസി നൽകുക. മിഡിൽ ഈസ്റ്റ് റീജിയണിലെ അഞ്ചു പ്രൊവിൻസുകളിൽനിന്നാണ് (ദുബായ്, ഷാർജാ, ഉമ്മുൽ ഖുവൈൻ, അജ്‌മാൻ, ഫുജൈറ)പണം സമാഹരിച്ചത്. കേരളത്തിലെ അഞ്ചു ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ അപേക്ഷകർക്കാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്. പദ്ധതി പ്രകാരം 50 വീടുകൾ കേരളത്തിൽ നിർമ്മിച്ചു നൽകുന്നതിനാണ് തീരുമാനം.

പ്രഭാ വർമ്മയ്ക്ക് ആദരം

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനുമായ പ്രഭാ വർമ്മയ്ക്ക് “സാഹിത്യ പുരസ്‌കാരം” നൽകി ഡബ്യൂഎംസി ഗ്ലോബൽ കോൺഫറൻസിൽ ആദരിയ്ക്കും. വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സാനിധ്യവുമായ ഗൾഫാർ മുഹമ്മദലിയ്ക്ക് ഡോ.പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ പ്രഥമ പുരസ്കാരവും സമ്മാനിക്കുമെന്ന് ഭാരവാഹികൾ ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മിഡിൽ ഈസ്റ്റ് റീജിയണിൽ നിന്നും ഇരുന്നൂറ് പ്രതിനിധികൾ ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കും. കേരളാ സർക്കാർ സംരംഭമായ കേരളാ നോളജ് എക്കണോമി മിഷനും (KKEM), കേരളാ ഡെവലപ്മെൻ്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (K-DISC) ആഗോള തലത്തിൽ സഹകരിച്ചു പ്രവർത്തിയ്ക്കാൻ കേരളാ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ധാരണാ പത്രം ഒപ്പുവെച്ച ഏക സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, മിഡിൽ ഈസ്റ്റ് റീജിയൺ ഭാരവാഹികളായ ഷൈൻ ചന്ദ്രസേനൻ (പ്രസിഡണ്ട്), ഡോ. ജെറോ വർഗീസ് (സെക്രട്ടറി), മനോജ് മാത്യു (ട്രഷറാർ), രാജേഷ് പിള്ള (ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), ഡയസ് ഇടിക്കുള (മീഡിയ കോർഡിനേറ്റർ), ജിതിൻ അരവിന്ദാക്ഷൻ (യൂത്ത് ഫോറം പ്രസിഡൻ്റ്), ബാവാ റേച്ചൽ (വുമൺ ഫോറം പ്രസിഡൻ്റ് ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...