പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം . താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലെയും ദില്ലിയിലെയും ഖാപ്പ് പഞ്ചായത്ത് അംഗങ്ങളും, കർഷക സംഘടനകളും ഇന്ന് ജന്തർ മന്തറിലെത്തി. പരാതി നൽകിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല.
വൈകിട്ട് 7 മണിക്ക് ജന്തർ മന്തറിൽ മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന് വിനേശ് ഫോഗട്ട് അടക്കമുള്ള താരങ്ങൾ വ്യക്തമാക്കി. ഉത്തർപ്രദേശ് ഹരിയാന രാജസ്ഥാൻ എന്നിവിടങ്ങളിലെ ഖാപ് നേതാക്കളാണ് സമരവേദിയിലേക്ക് എത്തുന്നത്.
അയോധ്യയടക്കം ഉൾപ്പെടുന്ന കൈസർ ഗഞ്ച് മേഖലിയിലെ ബിജെപിയുടെ ശക്തിയാണ് ബ്രിജ് ഭൂഷൺ. ബാബറി മസ്ജുിദ് പൊളിച്ച കേസിൽ അറസ്റ്റിലായ ഭൂഷണെതിരെ കൊലപാതക ശ്രമമടക്കം നിരവധി കേസുകളുമുണ്ട്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ബ്രിജ് ഭൂഷണെതിരെ ഉയർന്നിരുന്നു. രാഷ്ട്രീയത്തിലൂടെയാണ് ഗുസ്തി ഫെഡറേഷൻറെ തലപ്പെത്തെത്തിയത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ പ്രതികരിച്ചു.