ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിനാണ് വിലക്ക്. മേയ് 13 മുതല്‍ നാല് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണെന്നും സാമ്പത്തീക മന്ത്രാലയം അറിയിച്ചു.
അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്കുള്ള തന്ത്രപ്രധാന വാണിജ്യ ബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് യുഎഇ നീക്കം. നേരക്കെ ഇന്ത്യ ഗോതമ്പ് കയറ്റുമതിയ്ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യുഎഇയുടെ ആഭ്യന്തര ഉപയോഗത്തിനായി ഗോതമ്പ് എത്തിക്കാമെന്ന നിലപാടും പുതിയ തീരുമാനത്തിന് കാരണായി.
മേയ് 13ന് മുമ്പ് ഇറക്കുമതി ചെയ്തിട്ടുള്ള ഗോതമ്പോ ഗോതമ്പ് ഉത്പന്നങ്ങളോ കയറ്റുമതി ചെയ്ണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നല്ലാത്ത ഗോതമ്പിനും ഗോതമ്പ് ഉല്‍പ്പന്നങ്ങൾക്കും കയറ്റുമതി വിലക്കില്ലെങ്കിലും പെര്‍മിറ്റിന് 30 ദിവസത്തെ കാലാവധി മാത്രമേ ലഭ്യമാകൂവെന്നും മന്ത്രാലയം അറിയിച്ചു.