കൊവിഡിനും മങ്കി പോക്സിനും പിന്നാലെ ലംഗ്യ വൈറസ് ചൈനയിൽ പടരുമ്പോൾ ആശങ്കയിലാണ് ലോകം.
എന്താണ് ലംഗ്യ വൈറസ്?
ജന്തുജന്യ വൈറസായ ലംഗ്യ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആണ്. 35 മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് ഈ വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുക.
രോഗലക്ഷണങ്ങൾ
ചൈനയിൽ രോഗം സ്ഥിരീകരിച്ച 26 പേരിൽ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛർദി എന്നീ ലക്ഷണങ്ങളാണ് കണ്ടത്. കൂടാതെ വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്‌നി എന്നിവ തകരാറിലാവുക, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക എന്നതും മറ്റ് ലക്ഷണങ്ങളാണ്.
ചികിത്സ
ലംഗ്യ വൈറസ് പുതിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ പരിശോധന രീതികൾ കണ്ടെത്തിവരികയാണ്.
ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.