വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നെന്നും സങ്കീർണമായ രക്ഷാദൗത്യത്തിൽ ഏർപ്പെടുന്നവരുടെ ധീരതയെ അഭിനന്ദിക്കുന്നതെന്നും ജോ ബൈഡൻ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളിൽ ചേർത്തുനിർത്തുന്നുവെന്നും ജോ ബൈഡൻ അറിയിച്ചു.
വൈറ്റ് ഹൌസിൽനിന്നുളള പ്രസ്താവനയിലാണ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തിയത്. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നെന്നാണ് അനൌദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിനകം 107 മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു. 105 മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.
അപകടത്തിൽ അകപ്പെട്ട 200ൽ അധിരം പേർ കാണാമറയാത്താണ്. എന്നാൽ 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒമ്പതിനായിരത്തിലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ദുരന്തബാധിത പ്രദേശത്ത് സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc