യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്ട്‌സ് ആപ്പ് പ്രവർത്തനം തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ. യുഎഇ, യുഎസ്, യുകെ, മറ്റി ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവങ്ങളിലാണ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. ഇതേത്തുടർന്ന് നൂറുകണക്കിന് ആളുകൾ അന്വേഷണവും പരാതിയുമായി ട്വിറ്റർ ഉൾപ്പടെയുളള മറ്റ് സോഷ്യൽ മീഡിയയിലെത്തി.
സെർവർ കണക്ഷനുമായി ബന്ധപ്പെട്ട തടസ്സമാണ് യുഎഇയിൽ ഉണ്ടായതെന്നാണ് സൂചനകൾ. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് തടസ്സം പ്രകടമായത്. ഒരുമണിക്കൂറിലധികം തടസ്സമുണ്ടായതായി മെസ്സേജുകളിൽ വ്യക്തമാണ്.
മെക്സിക്കോ, ബ്രസീൽ, സ്പെയിൻ എന്നിവിടങ്ങളിലും പരാതികൾ ഉയർന്നു.ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, നെതർലാൻഡ്‌സ് എന്നിവയുൾപ്പെടെ യുഎസിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പരാതി ഉണ്ടായത്. അതേസമയം ഔദ്യോഗിക അറിയിപ്പുകളൊ വിശദീകരണങ്ങളൊ വാട്സ് ആപ് പുറത്തുവിട്ടിട്ടില്ല.