ബഹിരാകാശ ദൗത്യത്തിനിടെ ജിയു- ജിറ്റ്സു കായിക വിനോദത്തോടുള്ള തന്റെ അഭിനിവേശം വർദ്ധിപ്പിച്ചതായി വെളിപ്പെടുത്തുന്ന പുതിയ വീഡിയോയാണ് എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിൽ,അൽ നെയാദി- നീല ജിയു ജിറ്റ്സു യൂണിഫോമും പർപ്പിൾ ബെൽറ്റുമാണ് ധരിച്ചിരിക്കുന്നത്- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) അഞ്ച് മാസത്തിലേറെയായി മൈക്രോ ഗ്രാവിറ്റിയിൽ പരിശീലിക്കുന്ന നിരവധി സോളോ ജിയു ജിറ്റ്സു അഭ്യാസങ്ങൾ സുൽത്താൻ ഇതിനോടകം നടത്തിയിട്ടുണ്ട്.
“ഞാൻ വർഷങ്ങളായി ജിയു- ജിറ്റ്സു ആയോധനകല പരിശീലിക്കുന്നു, മൈക്രോ ഗ്രാവിറ്റിയിൽ ശാരീരിക പ്രവർത്തനങ്ങൾ സന്തുലിതമാക്കാൻ എന്നെ സഹായിച്ചു, പ്രത്യേകിച്ച് ബഹിരാകാശ നടത്തത്തിൽ,” അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയ്‌ക്കൊപ്പം എഴുതി.
ജിയു ജിറ്റ്‌സുവിലെ പരമ്പരാഗത അഭിവാദനത്തിൽ തുടങ്ങിയാണ് അൽനെയാദി വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഇരുകാലുകളും കൈകളും ചേർത്ത് സുൽത്താൻ പറക്കുകയാണ്. മൈക്രോഗ്രാവിറ്റിയിൽ ISS ലൂടെ ക്രോസ്-ലെഗ് ഇരുന്ന് ഒഴുകി നടക്കുകയാണ്. എന്തായാലും വീഡിയോ സൈബർ ലോകം ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു.