യുഎഇയുടെ കിഴക്കൻ മേഖലകളിൽ ഇന്നും കനത്ത മഴപെയ്തു. ഉച്ചയ്ക്ക് ശേഷം രാജ്യത്ത് മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകിയിരുന്നു.
പലരും സാമൂഹികമാധ്യമങ്ങൾ വഴി പലരും മഴയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ആലിപ്പഴം പെയ്യുന്ന ദൃശ്യങ്ങളും കാണാമായിരുന്നു. ഫുജൈറയ്ക്ക് സമീപമുള്ള കിഴക്കൻ പ്രദേശങ്ങളിലാണ് ആലിപ്പഴം വർഷം ഉണ്ടായത്.
ഇന്നലെ NCM ഫുജൈറയിൽ യെല്ലോ അലർട്ടും ദുബായിലും അബുദാബിയിലും ഓറഞ്ച്, യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിരുന്നു, ഔട്ട്ഡോർ ആക്ടിവിറ്റികൾക്കായി പുറത്തിറങ്ങുമ്പോൾ താമസക്കാരോട് ജാഗ്രത പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചിരുന്നു.
الامارات : الان تساقط البرد وهطول أمطار الخير على العجيلبي في المنطقة الشرقية #مركز_العاصفة
18_10_2023 pic.twitter.com/ebUigTSFk5— مركز العاصفة (@Storm_centre) October 18, 2023