എമിറേറ്റിൽ സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുന്നവർ എങ്ങനെ പിടിക്കപ്പെടുന്നുവെന്ന് കാണിക്കുന്ന വീഡിയോ പുറത്തുവിട്ട് ഷാർജ പോലീസ്.
ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്ത വാഹനമോടിക്കുന്നവർ എങ്ങനെയാണ് ക്യാമറയിലും റഡാറുകളിലും കുടുങ്ങിയതെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നു.
ഡ്രൈവറുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് റോഡ് നിയമങ്ങൾ പാലിക്കാൻ വാഹനമോടിക്കുന്നവരോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. യുഎഇയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.