പല ഇഫ്താർ വിരുന്നുകളും കണ്ടിട്ടുണ്ട്. ദേ റൺവേയിലൊരു ഇഫ്താർ വിരുന്ന്! ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലാണ് ജീവനക്കാർക്കായി അധികൃതർ ഇഫ്താർ വിരുന്ന് ഒരുക്കിയത്. ലാൻഡിങ്ങും ടേക്ക് ഓഫും നടത്തുന്ന വിമാനങ്ങളുടെ പശ്ചാത്തലത്തിൽ വ്യത്യസ്ത ജീവനക്കാർ ഇഫ്താർ വിരുന്ന് ആസ്വദിച്ചു.
റൺവേയിലെ മേശപ്പുറത്തായി ഈന്തപ്പഴം, മധുര പലഹാരങ്ങൾ, പഴവർഗങ്ങൾ, പാനീയങ്ങൾ എന്നിവയെല്ലാം ഒരുക്കിവെച്ചിരുന്നു.
വ്യത്യസ്ത സംസ്കാരങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് റൺവേയിലെ ഇഫ്താർ സംഗമമെന്ന് ദുബായ് വിമാനത്താവളങ്ങളുടെ സി.ഇ.ഒ. മാജിദ് അൽ ജോകർ പറഞ്ഞു.
കഴിഞ്ഞ വർഷം 86.9 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ച DXB ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമാണ്. 104 രാജ്യങ്ങളിലെ 262 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 102 അന്താരാഷ്‌ട്ര കാരിയറുകൾ വഴി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഈ വർഷം 88.8 ദശലക്ഷം യാത്രക്കാരെയാണ് DXB പ്രതീക്ഷിക്കുന്നത്.
Connecting the world, from the runway to the #Iftar table 🍽️
This #Ramadan marked a historic moment as we hosted the first-ever Iftar on an #airport runway, celebrating the happiness of fostering connections between diverse cultures over a traditional meal 🕌🌟#RamadanInDubai pic.twitter.com/knYhrHSA1a— DXB (@DXB) March 20, 2024