ഷാർജയിലെ അൽ ലിയാ വാട്ടർ കനാൽ പദ്ധതി പരിശോധിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
അറേബ്യൻ ഗൾഫിൽ നിന്ന് ഖാലിദ് തടാകത്തിലേക്കുള്ള നീരൊഴുക്ക് വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് 800 മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി. 2023 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. നിലവിലെ പദ്ധതിയെ അൽ ആലം ദ്വീപ്, ഖാലിദ് തടാകം തുടങ്ങിയ സമീപ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിൻ്റെ പുരോഗതിയെക്കുറിച്ചും രീതികളെക്കുറിച്ചും ഷെയ്ഖ് സുൽത്താൻ വിശദീകരിച്ചു.
കനാൽ ഭിത്തികളെ സംരക്ഷിക്കുന്ന 320 മീറ്റർ നീളമുള്ള വേവ് ബ്രേക്കർ ഉൾപ്പെടെ പദ്ധതിയിൽ ഉപയോഗിച്ച വാസ്തുവിദ്യാ രൂപകല്പനകൾ അദ്ദേഹം വിലയിരുത്തി. സ്വാഭാവിക കടൽ പ്രവാഹങ്ങളുടെ ചലനത്തെ ആശ്രയിച്ച് ഖാലിദ്, അൽ ഖാൻ,മംസാർ തടാകങ്ങളിലെ ജലത്തിൻറെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് കനാൽ ലക്ഷ്യമിടുന്നത്
#حاكم_الشارقة يتفقد مشروع #قناة_اللية المائية pic.twitter.com/0ZUEuqF87v
— sharjahmedia (@sharjahmedia) May 6, 2024