യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയിൽ വെള്ളച്ചാട്ടങ്ങളിലേക്കും താഴ് വരകളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം അനുവദിക്കുക, വേഗത കുറയ്ക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിക്കാതിരിക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും പോലീസ് പറഞ്ഞു.
കടൽ സന്ദർശിക്കാൻ പോകുന്നവർ ദുബായ് മുനിസിപ്പാലിറ്റിയുടെയും ദുബായ് പോലീസിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നീന്തലിനും ബോട്ട് യാത്രയ്ക്കും നിരോധനം സൂചിപ്പിക്കുന്ന ചുവന്ന പതാക മുന്നറിയിപ്പ് ശ്രദ്ധിക്കുകയും വേണം. അടിയന്തരമല്ലാത്ത കാര്യങ്ങൾക്കും പൊതുവായ അന്വേഷണങ്ങൾക്കും ദുബായ് പോലീസിന്റെ 999, 901 എന്ന എമർജൻസി നമ്പറിലേക്ക് ബന്ധപ്പെടാനും പോലീസ് നിർദേശിച്ചിട്ടുണ്ട്.