കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരേ സെഞ്ചുറി നേടിയതോടെ സച്ചിനെ തോല്‍പ്പിച്ച് വിറാട് കോഹ്ലിയുടെ റെക്കോര്‍ഡ്. സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികളെന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയത്. സച്ചിന്‍റെ 20 മറികടന്ന് 21 സെഞ്ച്വറി. അതും 101 ഇന്നിംഗ്സുകളില്‍ നിന്നായി. സച്ചിന് വേണ്ടിവന്നത് 160 കളികൾ.
ഏതെങ്കിലും ഒരു രാജ്യത്തിനെരേ ഏറ്റവും അധികം സെഞ്ച്വറി അടിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും കോലി ഇതോടെ സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരേ പത്ത് സെഞ്ച്വറികൾ. റെക്കോര്‍ഡ് കൈവശം വച്ചിരുന്ന സച്ചിനുണ്ടായിരുന്നത് 9 സെഞ്ച്വറികൾ. ഒരൊറ്റ മത്സരത്തില്‍ സച്ചിന്റെ രണ്ട് റെക്കോര്‍ഡാണ് കോലി തിരുത്തിയത്.
നാല് സെഞ്ച്വറികൾ കൂടി നേടിയാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന റെക്കോർഡും കോഹ്ലിക്ക് സ്വന്തമാകും. 49 സെഞ്ച്വറികളാണ് സച്ചിനുളളത് . 2019 നവംബറിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ സെഞ്ചുറി നേടിയശേഷം കോഹ്ലിയുടെ ഫോം നഷ്ടമായിരുന്നു. നിരവധി വിമര്‍ശനങ്ങൾക്ക് വിധേയനായെങ്കിലും കോഹ്ലി തിരിച്ചുവരവ് ആഘോഷമാക്കി. അവസാനത്തെ നാല് കളികളില്‍ മൂന്ന് സെഞ്ചുറി നേടിയാണ് മുന്നേറ്റം.