അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് വിരാട് കോലിയും രോഹിത് ശർമയും പാക്കിസ്ഥാൻ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മൽ. ഇരു താരങ്ങൾക്കും മറ്റെവിടെയുമില്ലാത്ത ആരാധകർ പാക്കിസ്ഥാനിൽ ഉണ്ടെന്ന കാര്യം ഇവിടെ വരുമ്പോൾ അനുഭവിക്കാൻ കഴിയും. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പേസറാണ് ബുംറ. അതിനാൽ കോലിയും രോഹിത്തും ജസ്പ്രീത് ബുംറയും പാകിസ്താൻ സന്ദർശനം നടത്തിയാൽ അത് ഓരോ പാക് ആരാധകരിലും ആവേശമുയർത്തും എന്നാണ് കമ്രാൻ അക്മൽ വ്യക്തമാക്കിയത്.
‘വിരമിക്കുന്നതിന് മുൻപ് കോലിയും രോഹിത്തും പാക്കിസ്ഥാൻ സന്ദർശിക്കണം. ലോക ക്രിക്കറ്റിലെ താരങ്ങളാണ് ഇരുവരും. മികച്ച ബാറ്റിങ്ങും മത്സരം കൈപ്പിടിയിലൊതുക്കാനുള്ള കഴിവും ഇരുവർക്കും നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. പാക്കിസ്ഥാനിൽ മറ്റെവിടെയും കാണാനാവാത്ത വിധത്തിലുള്ള ആരാധകവൃന്ദം അവർക്ക് അനുഭവിക്കാൻ കഴിയും.
ആഗോളതലത്തിലെ മാതൃകാ പുരുഷനാണ് കോലി. രോഹിത് ലോകകപ്പ് വിജയിച്ച ക്യാപ്റ്റനാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പേസറാണ് ബുംറ. മൂവരും പാകിസ്താൻ സന്ദർശിച്ചാൽ അതുണർത്തുന്ന വികാരം അതുല്യമായിരിക്കും. പാക്കിസ്ഥാനിൽ നിരവധി ആരാധകരാണ് വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ഉള്ളത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളാൽ ഇരുവരും ഒരു അന്താരാഷ്ട്ര മത്സരംപോലും പാകിസ്താനിൽ കളിച്ചിട്ടില്ല. എന്നാൽ, വിരാട് കോലി അണ്ടർ-19 ടീമിലായിരിക്കേ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. ടി20യിൽ നിന്ന് വിരമിച്ച ഇരുവരും ഇനി ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് ഇന്ത്യക്കായി കളിക്കുക’ എന്നാണ് കമ്രാൻ അക്മൽ പറഞ്ഞത്.