ഭക്ഷ്യസുരക്ഷാ നിയമങ്ങൾ തെറ്റിച്ചു, അബുദാബിയിൽ രണ്ട് ഇറച്ചിക്കടകളും ഒരു സൂപ്പർമാർക്കറ്റും അടച്ചു പൂട്ടി 

Date:

Share post:

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ അബുദാബിയിൽ രണ്ട് ഇറച്ചിക്കടകളും ഒരു സൂപ്പർമാർക്കറ്റും അടപ്പിച്ച് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. Al Amal Butchery, Al Ayham Butchery എന്നിങ്ങനെ മുഷ്‌രിഫ് മാളിൽ സ്ഥിതി ചെയ്യുന്ന രണ്ട് കടകളാണ് പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ചതെന്ന് അതോറിറ്റി കണ്ടെത്തിയത്.

ഇത്തരത്തിൽ ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ആവർത്തിക്കുന്നത് മൂലമാണ് ഈ അടച്ചുപൂട്ടൽ തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ പ്രാണികളുടെ വ്യാപനം കണ്ടെത്തിയിരുന്നു. അതിന് പുറമെ ആരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യ സുരക്ഷാ ആവശ്യകതകളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് രണ്ട് കശാപ്പ്ശാലകൾക്കും മുമ്പ് മൂന്ന് നിയമലംഘന റിപ്പോർട്ടുകളും അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പും ലഭിച്ചിരുന്നു.

ലംഘനങ്ങളിൽ ഇറക്കുമതി ചെയ്ത മാംസത്തെ പ്രാദേശിക ഉൽപന്നമായി തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. മാത്രമല്ല പാറ്റകളുടെ സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നു. ഖാലിദിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന സേഫ്വേ സൂപ്പർമാർക്കറ്റിനെതിരെയും (Safeway supermarket) അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. അലമാരയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നതായും കണ്ടെത്തി. ഒന്നിലധികം ലംഘനങ്ങൾ ആവർത്തിച്ചതിനാലാണ് ഈ അടച്ചുപൂട്ടൽ നടപ്പിലാക്കിയതെന്ന് അതോറിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...