മലയാള സിനിമയിലെ സ്ഥിരം വില്ലൻ! വാലിബനിലൂടെ വീണ്ടും ശ്രദ്ധനേടുമ്പോൾ

Date:

Share post:

മലയാള സിനിമയിലെ സ്ഥിരം ​ഗുണ്ടയായിരുന്നു വിനോദ് കോഴിക്കോട്. പേര് കേട്ടാൽ   മനസ്സിലാകില്ല,   കണ്ടാൽ അറിയാം എന്ന് പറയുന്ന പോലെയാണ് വിനോദ് കോഴിക്കോട്. ഒരുകാലത്ത് മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്ന പിന്നീട് സിനിമകളില്‍ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു. കോഴിക്കോട് കോവൂര്‍ സ്വദേശിയാണ് വിനോദ്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. ഐവി ശശിയുടെ സിനിമയിലൂടെയായിരുന്നു തുടക്കം. അങ്ങാടിക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. സിനിമയിൽ ആസ്ഥാന ​ഗുണ്ടയായതിൽ വിനോദിന് തെല്ലും പരിഭവമില്ല. ഒരേ തരം വേഷങ്ങൾ ലഭിച്ചതിനെപ്പറ്റി വിനോദിന് പറയാനുള്ളത് ഇങ്ങനെയാണ്.

”സിനിമയില്‍ അങ്ങനെയാണല്ലോ. ഒരു റോളില്‍ ഒരാള്‍ തിളങ്ങിയാല്‍ അത്തരം വേഷങ്ങള്‍ കൂടുതല്‍ വരും. എന്നെ സംബന്ധിച്ചും അതിനു മാറ്റമുണ്ടായില്ല. അപ്പോഴും ഐ.വി ശശി, ഹരിഹരന്‍, ജോഷി, ലോഹിതദാസ്, ടി.ദാമോദരന്‍, സിദ്ദിഖ്‌ലാല്‍ തുടങ്ങി ലിജോ ജോസ് പെല്ലിശ്ശേരി വരെയുള്ള ലെജന്‍ഡ്‌സിനൊപ്പം മികച്ച സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി” എന്നാണ് വിനോദ് പറയുന്നത്.

ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലെ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് നടൻ. വാലിബനില്‍ മരക്കട്ടലില്‍ തളര്‍ന്നു കിടക്കുന്ന ഒരു പഴയകാല മല്ലനായിട്ടാണ് താരം അഭിനയിച്ചിരിക്കുന്നത്. കഥാപാത്രവും വിനോദിന്റെ പ്രകടനവും കയ്യടി നേടുകയും ചെയ്തു. ലിജോയ്‌ക്കൊപ്പം വിനോദിന്റെ ആദ്യ സിനിമയല്ല ഇത്. നേരത്തെ ആമേന്‍, ജല്ലിക്കട്ട് എന്നീ സിനിമകളിലും വിനോദ് അഭിനയിച്ചിരുന്നു. വാലിബനും തന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുമ്പോഴും വിനോദിന്റെ മനസില്‍ ഒരു വേദന ബാക്കിയായി നില്‍ക്കുന്നുണ്ട്. തന്റെ ഭാര്യയുടെ വിയോഗമാണ്. നാല് മാസം മുമ്പായിരുന്നു വിനോദിന്റെ ഭാര്യ കെവി ആനന്ദവല്ലി മരണപ്പെടുന്നത്.

‘എന്റെ കലാജീവിതത്തിന്റെ വലിയ പിന്തുണയായിരുന്നു ഭാര്യയെന്ന് വിനോ​ദ് പറയുന്നു. പെട്ടെന്നുള്ള ആ വിയോഗം എനിക്കിപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല. ഇങ്ങനെയൊരു ഗംഭീര വേഷം കിട്ടിയപ്പോള്‍, അതു കാണാന്‍ അവളില്ലല്ലോ എന്ന വേദന എന്നും ബാക്കിയാണ്. അവളായിരുന്നു എന്റെ ധൈര്യം’ എന്നാണ് വിനോദ് ഭാര്യയെക്കുറിച്ച് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...