വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദ ഗോട്ട്’ നാളെ തിയേറ്ററിലേയ്ക്ക് എത്തുന്നു. ചിത്രത്തിന്റെ മൊത്തം പ്രീ സെയിൽ വരുമാനമായി കണക്കാക്കുന്നത് 50 കോടിക്കും മുകളിലാണ്. ഈ വർഷം ഒരു തമിഴ് സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രീ സെയിൽ കണക്കാണിത്. കേരളത്തിൽ നിന്നും 3 കോടിക്ക് മുകളിലാണ് അഡ്വാൻസ് ബുക്കിങ് നടന്നിരിക്കുന്നത്.
നാളെ പുലർച്ചെ നാല് മണി മുതൽ ഫാൻസ് ഷോ ആരംഭിക്കും. തമിഴ്നാട്ടിൽ മാത്രം ഏകദേശം 15.4 കോടി രൂപ മൊത്ത വരുമാനം നേടിയതായാണ് റിപ്പോർട്ട്. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തുവരുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഗോട്ടിൽ വിജയ് ഇരട്ടവേഷത്തിലെത്തുന്നു എന്നതാണ് ആരാധകർ പ്രതീക്ഷയേടെ കാത്തിരിക്കുന്നത്.
കേരളത്തിൽ ഗോകുലം ഗോപാലൻ ടീമാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. 700ലധികം സ്ക്രീനുകളിൽ 4,000ഓളം ഷോകളാണ് നടത്തുക. സിനിമയുടെ ആദ്യദിന കലക്ഷൻ റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.