കെ ഫോണ്‍ പദ്ധതിയിലും വന്‍ അഴിമതിയെന്ന് വി ഡി സതീശന്‍

Date:

Share post:

എഐ ക്യാമറ വിവാദങ്ങൾക്ക് പിന്നാലെ സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയിലും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയില്‍ വന്‍ അഴിമതി നടന്നുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

‘അവിടെ കെല്‍ട്രോണ്‍ ആണെങ്കില്‍ ഇവിടെ ഭാരത് ഇലക്ട്രോണിക്‌സ് ആണ്. ആറ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചിട്ടില്ല. എസ്റ്റിമേറ്റിനേക്കള്‍ ടെണ്ടര്‍ തുക കൂട്ടിയാണ് ഭാരത് ഇലക്ട്രോണിക്‌സിന് നല്‍കിയത്. 520 കോടിയാണ് അധികമായി അനുവദിച്ചത്. എസ്ആര്‍ഐടിക്കും അഴിമതിയില്‍ ബന്ധമുണ്ട്. എസ്ആര്‍ഐടി അശോക് ബില്‍കോര്‍ എന്ന് കമ്പനിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. അവര്‍ പ്രസാഡിയോ കമ്പനിക്ക് കരാര്‍ കൈമാറി. എഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നത്.’ വി ഡി സതീശന്‍ ആരോപിച്ചു.

ചട്ടങ്ങള്‍ ലംഘിച്ചാണ് കെ ഫോണിലും ഉപകരാര്‍ നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ് എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതെന്നും വി ഡി സതീശന്‍ കാസര്‍കോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...