പ്രണയപ്പകയിൽ മകളുടെ വിവാഹ ദിവസം അച്ഛൻ കൊല്ലപ്പെട്ടു

Date:

Share post:

വർക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വർക്കല ശിവഗിരിയിൽ വച്ച്‌ പെൺകുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. സമീപവാസികളായ യുവാക്കളുടെ മർദനമേറ്റാണ് മരണം.

രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കാനിരുന്നത്. പെൺകുട്ടിയുടെ സുഹൃത്ത് ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് ആക്രമിച്ചത്. അപ്രതീക്ഷിതമായി ജിഷ്ണുവും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തി രാജുവുമായി വഴക്കിട്ടു. സംഘത്തിലുണ്ടായിരുന്ന ജിജിൻ എന്ന യുവാവ് മൺവെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച്‌ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടികൂടി.

ശ്രീലക്ഷ്മിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് പെൺകുട്ടി വിവാഹത്തിനൊരുങ്ങിയത്. വടശേരികോണം സ്വദേശി ജിഷ്ണു സുഹൃത്തുക്കളായ ജിജിൻ, ശ്യാം, മനു എന്നിവരാണ് പിടിയിലായത്. ഓട്ടോഡ്രൈവറാണ് മരിച്ച രാജു. കല്യാണ തലേന്ന് അർദ്ധരാത്രിയിൽ സത്കാരം കഴിഞ്ഞ് എല്ലാവരും പോയ തക്കത്തിനാണ് പ്രതികളായ നാലുയുവാക്കൾ വീട്ടിൽ വന്നതെന്ന് രാജുവിന്റെ ബന്ധുക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...