ഇന്ത്യ – യുഎഇ വിമാന നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇരുരാജ്യങ്ങൾക്കും ഇടയിലെ വിമാനസര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വി.മുരളീധരന് പറഞ്ഞു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ പീപ്പിൾസ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വിമാന ടിക്കറ്റ് നിരക്ക് പ്രധാനമായും വിപണിയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. പ്രവാസികളുടെ ആവശ്യങ്ങളും പരാതികളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാന നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് മുൻ സിവിൽ ഏവിയേഷൻ മന്ത്രിയുമായി പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയര്‍ലൈന്‍ കമ്പനികളുമായും സമാന്തര ചര്‍ച്ചകൾ നടത്തുമെന്നും വി. മുരളീധരന് വ്യക്തമാക്കി. ആഫ്രിക്കൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അദ്ദേഹം ദുബായിലെത്തിയത്.