പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന പേരെന്നാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. പറയുമെന്നും കേള്‍ക്കുമെന്നും കഴിക്കുമെന്നുമാണ് പകുതിയിലേറെയും പ്രതികരണങ്ങൾ. വികെ ശ്രീരാമന് ഫെയ്സ്ബുക്കില്‍ ഇട്ട ഒരു കുഴിമന്തി വിരോധ കുറിപ്പിനു താഴെയാണ് ചര്‍ച്ച ചൂടുപിടിക്കുന്നത്. താൻ ഒരു ദിവസത്തേക്ക് കേരളത്തിൻ്റെ ഏകാധിപതിയായാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന ഭക്ഷണത്തിൻ്റെ പേര് നിരോധിക്കുകയാവും എന്നാണ് ശ്രീരാമൻ പോസ്റ്റ് ചെയ്തത്. മലയാള ഭാഷയെ മാലിന്യത്തില്‍നിന്നു മോചിപ്പിക്കാനുള്ള നടപടിയാണിതെന്നും കുറിപ്പിലുണ്ട്.
ശ്രീരാമന് ഉദ്ദേശിച്ചത് ഭാഷയിൽ വന്നുചേരുന്ന മലിനതയെന്നാണെങ്കിലും പോസ്റ്റിന് കീഴെയുള്ള കമൻ്റുകൾ അതൊന്നും കാര്യമാക്കാതെയാണ്. പോസ്റ്റ് കാണുന്നവർക്കത് കുഴിമന്തി വിരോധ പോസ്റ്റായി തോന്നിയതിനാലാണ് ചർച്ച ചൂട് പിടിച്ചത്. അതുകൊണ്ടുതന്നെ കമൻ്റുകൾ നിറയെ അദ്ദേഹത്തോടുള്ള അമർഷവുമുണ്ട്.
ഇതാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: