ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരുടെ യൂസേഴ്സ് ഫീ വർധിപ്പിക്കാൻ ഒരുങ്ങി ബഹ്റൈൻ എയർപോർട്ട്. ഏഴിൽ നിന്ന് 10 ദീനാറായി വർധിപ്പിക്കുന്നത്. ബഹ്റൈനിൽനിന്ന് യാത്രചെയ്യുന്നവരുടെ പുതുക്കിയ യൂസേഴ്സ് ഫീ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം, എയർപോർട്ട് അനുബന്ധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഫീസും വർധിപ്പിച്ചിട്ടുണ്ട്. ഒരു ദീനാറിൽനിന്ന് നാലു ദീനാറായാണ് വർധിപ്പിക്കുക. 2024 ഫെബ്രുവരി 28 മുതൽ ചാർജ് വർധന നിലവിൽ വരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.