യുപിഐ പണമിടപാട് ഇനി ഫ്രാൻസിലും

Date:

Share post:

ഇന്ത്യയുടെ യുപിഐ (യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) പണമിടപാട് സംവിധാനം ഇനിമുതൽ ഫ്രാൻസിലും ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിഐ സംവിധാനം ഫ്രാൻസിൽ അംഗീകരിക്കുന്നതോടെ കൈയിൽ പണമോ കാർഡോ കരുതേണ്ട സാഹചര്യം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

പാരിസിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വരുംദിവസങ്ങളിൽ ഈഫൽ ടവർ സന്ദർശിക്കാൻ യുപിഐ പേമെന്റ് വഴി പണമടയ്ക്കാം. ഇന്ത്യയിൽ‌നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇനി ഇന്ത്യൻ രൂപയിൽ സാമ്പത്തിക ഇടപാട് നടത്താം.

2022ൽ എൻപിസിഐ ഫ്രാൻസിന്റെ ഓൺലൈൻ പേമെന്റ് സംവിധാനമായ ‘ലിറ’യുമായി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയിലെത്തിയിരുന്നു. ഈ വർഷമാദ്യം യുപിഐയും സിംഗപ്പുരിന്റെ ‘പേനൗ’ സംവിധാനവും സമാനരീതിയിൽ സഹകരിക്കാൻ തീരുമാനമായിട്ടുണ്ട്. യുഎഇ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും യുപിഐക്ക് അംഗീകാരം നൽകിയിട്ടുണ്ട്. 2016 ഏപ്രിലിലാണ് നാഷനൽ പേമെന്റ്സ് കോർപറേഷൻ (എൻപിസിഐ) 21 ബാങ്കുകളുമായി സഹകരിച്ച് യുപിഐ അവതരിപ്പിച്ചത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ ഒറ്റ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാക്കുന്ന സംവിധാനമാണ് യുപിഐ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...