സൂക്ഷിക്കുക; യുഎഇ റസിഡൻസ് വിസയും ഐഡിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ

Date:

Share post:

യുഎഇയിൽ റസിഡൻസ് വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പിഴ തുകയേക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് അതോറിറ്റി (ഐസിപി). ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് പരമാവധി 20,000 ദിർഹം വരെയാണ് പിഴയായി ചുമത്തുക.

എമിറേറ്റ്സ് ഐഡി രജിസ്ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയയ്ക്ക് ദിവസേന 20 ദിർഹം പിഴയായി ഈടാക്കും. പരമാവധി 1,000 ദിർഹം വരെയാണ് ചുമത്തുക. മനഃപ്പൂർവം തെറ്റായ വിവരം നൽകിയാൽ 3,000 ദിർഹവും പ്രവർത്തിക്കാത്ത സ്ഥാപനത്തിലേക്ക് എൻട്രി പെർമിറ്റോ വിസയോ എടുത്താൽ 20,000 ദിർഹവും പിഴ നൽകേണ്ടി വരും.

കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്പോർട്ട് നടപടികൾ പിആർഒ നിർവഹിക്കുക, കമ്പനി ഇ-ദിർഹം കാർഡ് ഉപയോഗിച്ച് പുറത്തുള്ളവരുടെ ഇടപാട് നടത്തുക, ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആർഒ കാർഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 500 ദിർഹം വീതമാണ് പിഴ. ഐപിസി സിസ്‌റ്റം ദുരുപയോഗം ചെയ്യുക, ജീവനക്കാരുടെ ജോലി തടസപ്പെടുത്തുക, ജീവനക്കാരുമായി സഹകരിക്കാതിരിക്കുക, ഇടപാടുകൾക്ക് ആവശ്യമായ ഫീസ് അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 5,000 ദിർഹം വീതവും നൽകിയ അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ 100 ദിർഹവും ഈടാക്കും.

അതേസമയം, തന്റേതല്ലാത്ത കാരണത്താൽ ഐഡി കാർഡിന് അപേക്ഷിക്കാനോ പുതുക്കാനോ സാധിക്കാത്തവർക്ക് പിഴയിൽ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും; ഡിസംബർ 6 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി...

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് അജ്മാൻ പൊലീസ്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്‌മാൻ ബീച്ച് റോഡിൽ വെച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ...

രാജ്യത്തുടനീളമുള്ള പള്ളികളിൽ മഴ പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡൻ്റ്

യുഎഇയിലുടനീളമുള്ള പള്ളികളിൽ മഴ പെയ്യുന്നതിനായി പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയാകുന്നു; വരൻ വെങ്കടദത്ത സായ്

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഡിസംബർ...