​ഗതാ​ഗത നിയമലംഘനങ്ങൾ: ദുബായ് പോലീസ് കഴിഞ്ഞ 2 ദിവസത്തിനിടെ പിടിച്ചെടുത്തത് 36 വാഹനങ്ങൾ

Date:

Share post:

വിവിധ നിയമലംഘനങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദുബായ് പോലീസ് 36 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുക, സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തുക, റോഡ് തടസ്സപ്പെടുത്തുക, വാഹനത്തിന്റെ എഞ്ചിനിൽ അനധികൃത മാറ്റങ്ങൾ വരുത്തുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് നടന്നതെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്ക് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല ഖൽഫാൻ അൽ ഖാഇദി പറഞ്ഞു.

ജൂലൈ 6 മുതൽ പ്രാബല്യത്തിൽ വന്ന ദുബായിലെ ട്രാഫിക് നിയമത്തിലെ സമീപകാല ഭേദഗതികളുടെ അടിസ്ഥാനത്തിൽ, അശ്രദ്ധമായി വാഹനമോടിക്കുകയോ ട്രാഫിക് ലൈറ്റ് മറികടക്കുകയോ ചെയ്യുന്ന വാഹനങ്ങൾ കണ്ടുകെട്ടിയാൽ തിരികെ ലഭിക്കുന്നതിന് 50,000 ദിർഹം വരെ നൽകേണ്ടിവരുമെന്ന് കേണൽ അൽ ഖാഇദി അഭിപ്രായപ്പെട്ടു.

സ്‌മാർട്ട്‌ഫോണുകളിലെ ദുബായ് പോലീസ് ആപ്പിലെ “പോലീസ് ഐ” സേവനം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ “വി ആർ ഓൾ പോലീസ്” സേവനവുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേണൽ അൽ ഖാഇദി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...