യു എ ഇയിൽ കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് റാസൽഖൈമയിലെ ബീച്ചുകളും പാർക്കുകളും താത്കാലികമായി അടച്ചിടുന്നു. റാസൽഖൈമ പബ്ലിക് സർവീസസ് ആണ് ഇക്കാര്യം അറിയിച്ചത്.
തുറക്കുന്ന തീയതി കാലാവസ്ഥ സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് പിന്നീട് പ്രഖ്യാപിക്കും. മാത്രമല്ല, റാസൽഖൈമയിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്കുള്ള ക്ലാസുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറ്റാനും റാസൽഖൈമ പബ്ലിക് സർവീസസ് തീരുമാനിച്ചിട്ടുണ്ട്.