യുഎഇയില്‍ അനശ്്ചിത കാലതൊഴില്‍ കരാറുകൾ നിര്‍ത്തലാക്കുന്നതിന്‍റെ കാലാവധി നീട്ടി. 2023 ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. തൊഴിലുടമകൾക്ക് അനശ്ചിതകാല കരാറുകൾ നിശ്ചിത കാലപരിധിയുളള കരാറുകളിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയം അനുവദിച്ചുകൊണ്ടാണ് മാനവ വിഭവശേഷി – എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്‍റെ നീക്കം.
രാജ്യത്ത് നടപ്പാക്കുന്ന തൊഴില്‍ നിയമ ഭേതഗതികളുടെ ഭാഗമായി അനശ്ചിതകാല കരാറുകൾ ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കാനായിരുന്നു തീരുമാനം. പകരം തൊഴിലാളികൾക്ക് പരമാവധി മൂന്ന് വര്‍ഷം വരെ കാലാവധിയുളള നിശ്ചിതകാല കരാറുകൾ നല്‍കാനായിരുന്നു ഉത്തരവ്. ആവശ്യമെങ്കില്‍ കരാറുകൾ പുതുക്കുകയൊ അവസാനിപ്പിക്കുയൊ ചെയ്യാന്‍ അനുമതിയും ഉണ്ടായിരുന്നു. എന്നാല്‍ കരാര്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന തീയതികൾ രേഖപ്പെടുത്തണം എന്നായിരുന്നു പ്രധാന വ്യവസ്ഥ.
തൊഴിലുടമകൾക്കും തൊഴിലാളികൾക്കും കൂടുതല്‍ അവസരങ്ങൾ നല്‍കുന്നതാണ് നിശ്ചിതകാല പരിധിയുളള കരാറുകൾ. തൊഴിലാളി അവിദഗ്ദ്ധനെങ്കിലല്‍ ചുരുങ്ങിയ കരാര്‍ കാലാവധിക്ക് ശേഷം പുതിയ നിയമനത്തിന് അവസരം ലഭിക്കും. പുതിയ നിയമം അനുസരിച്ച് തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലികൾക്കും പ്രോജക്റ്റ് അധിഷ്‌ഠിത ജോലികൾക്കും അവസരങ്ങൾ തുറക്കും.
ലിമിറ്റഡ് കരാറുകളില്‍ വ്യവസ്ഥകൾ ലംഘിക്കുന്നവര്‍ മറുകക്ഷിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ബാധ്യസ്ഥരാണ്. അനശ്ചിത കാല കരാറുകൾ ലിമിറ്റഡ് കാലയളവിലേക്ക് മാറ്റിയില്ലെങ്കില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലെത്തുന്നത് മുതല്‍ ഒരുവര്‍ഷത്തിനകം നിശ്ചിതകാല പരിധിയിലേക്ക് മാറിയതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം കരാര്‍ പുതുക്കാന്‍ കൂടുതല്‍ സമയം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് തൊഴിലുടമകൾ.