പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു എന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎമ്മിലേയ്ക്കുള്ള ക്ഷണം താൻ നിരസിച്ചുവെന്നുമാണ് താരം വ്യക്തമാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
“ലീഡറുടെയും ഇകെ നായനാരുടെയും നല്ല മകനായിരുന്നു ഞാൻ, ജീവിച്ചിരിക്കുന്ന ടീച്ചർ അത് പറയാനായി സാക്ഷിയാണ്. ഇവരുടെയെല്ലാം നേതാക്കൾ ചേർന്നാണ് എന്നെ രാഷ്ട്രീയത്തിൽ ഇറക്കിയത്. പിണറായി വിജയൻ എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു. വിജയേട്ടാ ഈ പരിപാടി എനിക്ക് ഇഷ്ടമല്ലാ, എനിക്ക് പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്” എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്.
ചങ്കുറ്റം ഉണ്ടെങ്കിൽ മുഖ്യമന്ത്രി തന്നെ പാർട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.