ഇന്ത്യക്കാര്‍ക്ക് പ്രതിവർഷം 3,000 വിസകൾ അനുവദിക്കുമെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യക്കാരായ യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യാനാണ് വിസ നൽകുക. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാൻ യുകെ ശ്രമങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അംഗീകരിച്ച വിസ നയത്തിൻ്റെ പ്രയോജനം നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് യുകെ പ്രധാനമന്ത്രി അറിയിച്ചു. ‘യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം’ അംഗീകരിച്ചു, 18-30 വയസ് പ്രായമുള്ള ഡിഗ്രി-വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ വരാനും രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനുമായി 3,000 സ്ഥലങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്’, കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
Today the UK-India Young Professionals Scheme was confirmed, offering 3,000 places to 18–30 year-old degree educated Indian nationals to come to the UK to live and work for up to two years. pic.twitter.com/K6LlSDLne4
— UK Prime Minister (@10DowningStreet) November 16, 2022
ഈ പദ്ധതി പരസ്പരപൂരകമായിരിക്കും. ‘ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്പദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സാധ്യമാകുമെന്നും പ്രസ്താവനയിലുണ്ട്. കഴിഞ്ഞ മാസം ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷമുള്ള ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയിലാണ് ധാരണയായത്.