എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷന്റെ (ഇഎൻഇസി) മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദിയെ വേൾഡ് ന്യൂക്ലിയർ അസോസിയേഷൻ (ഡബ്ല്യുഎൻഎ) ഡയറക്ടർ ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യുഎൻഎ, ലോകമെമ്പാടുമുള്ള ആണവോർജ്ജ പദ്ധതികളുടെ വികസനത്തയാണ് പിന്തുണയ്ക്കുന്നത്.
അസോസിയേഷൻ അംഗങ്ങൾ ഒരു ജനറൽ മാനേജരെ നിയമിക്കുകയും 20 അംഗങ്ങളുടെ ഒരു ബോർഡ് ഓഫ് ഡയറക്ടർമാരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. തുടർന്ന് ബോർഡ് അസോസിയേഷൻ കൈകാര്യം ചെയ്യുന്നതിലും അതിന്റെ നയങ്ങളും തന്ത്രപരമായ ലക്ഷ്യങ്ങളും സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ തെരഞ്ഞെടുത്ത ബോർഡ് ഓഫ് ഡയറക്ടർമാർ നിർവഹിക്കും. 2022 ഏപ്രിലിൽ ഡബ്ല്യുഎൻഎയുടെ ഡയറക്ടർ ബോർഡ് അംഗമായി അൽ ഹമ്മദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇത്തരം സുപ്രധാനമായ ഒരു സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനം ലഭിക്കാൻ യുഎഇയുടെ ഊർജ മേഖലയെ മാറ്റിമറിക്കാനുള്ള ദീർഘവീക്ഷണമുള്ള നേതൃത്വമാണ് മുഖ്യ കാരണം. യുഎഇയുടെ സമാധാനപരമായ ആണവോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിന് നേതൃത്വത്തിന്റെ നിരന്തരമായ പിന്തുണയിലൂടെസാധിച്ചിട്ടുണ്ട് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഊർജ്ജ സുരക്ഷയും ഊർജ്ജ സുസ്ഥിരതയും സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രവർത്തിക്കുന്നുണ്ട് എന്നും അൽ ഹമ്മദി പറഞ്ഞു.