യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അറബിക്കടലും ഒമാൻ കടലും ഇടയ്‌ക്കിടെ പ്രക്ഷുബ്ധമാകുമെന്നും സമുദ്രാവസ്ഥ സാധാരണയിൽ നിന്ന് വ്യത്യസ്തമാകുമെന്നും പ്രവചനങ്ങൾ പറയുന്നു.
രാജ്യത്തെ മിക്ക സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥ ആയിരിക്കും. ദുബായ്, ഷാർജ, അജ്മാൻ, ഉമൽഖുവൈൻ, റാസൽഖൈമ എന്നി എമിറേറ്റുകളിൽ നേരിയ മഴയക്കാണ് സാധ്യതയുണ്ട്. ഫുജൈറയിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
അതേസമയം ഫെബ്രുവരി 12ന് പെയ്തത് പോലെ ശക്തമായ മഴ ഉണ്ടാവില്ലെന്നും യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധൻ ഡോ.അഹമ്മദ് ഹബീബ് അറിയിച്ചു.