യുഇയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കനത്ത മൂടൽമഞ്ഞ് കാരണം എൻസിഎം രാജ്യത്തുടനീളം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. രാവിലെ 10 വരെ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി, റോഡിൽ ജാഗ്രത പാലിക്കാൻ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. ചിഹ്നങ്ങളിലും ഇലക്ട്രോണിക് ദിശാസൂചന ബോർഡുകളിലും സൂചിപ്പിച്ചിരിക്കുന്ന വേഗത പാലിക്കാനും നിർദ്ദേശിച്ചു. എമിറേറ്റിലെ ചില റോഡുകളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കുറയ്ക്കാനുള്ള സംവിധാനവും അതോറിറ്റി സജീവമാക്കി.
ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡ് (അൽ നോഫ് – എഎൽ തമീരിയ), മദീനത്ത് സായിദ് മുതൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡ് (ശൈഖ സലാമ ബിൻത് ബുട്ടി സ്ട്രീറ്റ്), എസ്.കെ. മക്തൂം ബിൻ റാഷിദ് (അജ്ബാൻ പാലം – ഘണ്ടൂത്ത്), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് (അൽ സംഹ – സെയ്ഹ് അൽ ഷുഐബ്), അബുദാബി – അൽ ഐൻ റോഡ് (അബു സംര – അൽ ഖസ്ന), സ്വീഹാൻ റോഡ് (സായിദ് മിലിട്ടറി സിറ്റി – എയർപോർട്ട് ബ്രിഡ്ജ്), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് വേഗത ക്രമീകരിച്ചിരിക്കുന്നത്.
— المركز الوطني للأرصاد (@ncmuae) March 11, 2024