നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും, വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മേഘാവൃതമായിരിക്കും.
ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ എൻസിഎം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 മണി വരെ ദൂരക്കാഴ്ച കുറയുമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് പാലിക്കാൻ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എമിറേറ്റിലെ ചില റോഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി അതോറിറ്റി കുറച്ചിട്ടുണ്ട്.
അബുദാബി – അൽ ഐൻ റോഡ് (റിമ – അൽ സാദ്), അൽ താഫ് റോഡ് (സ്വീഹാൻ – അൽ ഫയ), സ്വീഹാൻ റോഡ് (നഹിൽ – അൽ ഹിയാർ), (അൽ ബദ – നഹിൽ) റോഡ്, ദുബായ് – അൽ ഐൻ റോഡ് (മസാകെൻ . – അൽ ഫഖാ).എന്നിവയാണ് വേഗപരിധി കുറച്ച റോഡുകൾ.