യുഎഇയിലുടനീളം ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചകഴിഞ്ഞ് ചില കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. മിതമായ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അബുദാബിയിലും ദുബായിലും യഥാക്രമം 36 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും, ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതിനെക്കുറിച്ച് എൻസിഎം ഞായറാഴ്ച രാവിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ദൂരകാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധപുലർത്തണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു