യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം.
ചില തീരപ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടാകും.
ചില പ്രദേശങ്ങളിൽ താപനില 14 ഡിഗ്രി സെൽഷ്യസായി കുറയുകയും പരമാവധി 37 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും.