ഏപ്രിൽ 26 നുണ്ടായ കനത്തമഴയ്ക്ക് പിന്നാലെ യുഎഇ നിവാസികൾ കാലാവസ്ഥ റിപ്പോർട്ടുകൾ വളരെ ഏറെ ശ്രദ്ധിക്കുന്നുണ്ട്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് പ്രകാരം ഇന്നത്തെ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്ന് നോക്കാം.
NCM റിപ്പോർട്ട് പ്രകാരം ഇന്ന് (മെയ് 4) യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. തെക്കൻ പ്രദേശങ്ങളിൽ ചിലപ്പോൾ മേഘാവൃതമായിരിക്കാനും നേരിയ തോതിൽ മഴ പെയ്യാനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്‌ച രാവിലെയും തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസും പർവതങ്ങളിൽ 26 ഡിഗ്രി സെൽഷ്യസും വരെ എത്തുമെന്നും എൻസിഎം പ്രവചിക്കുന്നു. അബുദാബിയിലും ദുബായിലും താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.