യുഎഇയിൽ ഇന്ന് ഉച്ചതിരിഞ്ഞ് ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) റിപ്പോർട്ട്.
തെക്കൻ മേഖലകളിൽ ഇന്ന് ഉച്ചയോടെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അബുദാബിയിലും ദുബായിലും താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. രാജ്യത്ത് ഇടയ്ക്കിടെ നേരിയ തോതിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.