യുഎഇയിൽ തണുപ്പിന് പിന്നാലെ മഴയെത്തുന്നു; ഫെബ്രുവരി 11 മുതൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

Date:

Share post:

യുഎഇയിൽ തണുപ്പിന് പിന്നാലെ മഴയെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ തണുപ്പിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 11 മുതലാണ് ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴവർഷവുമുണ്ടാകുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കിയത്. ഇതേത്തുടർന്ന് ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

ഫെബ്രുവരി 11 മുതൽ 13 വരെയാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. അതോടൊപ്പം താപനിലയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിൻ്റെ ​ഗതി തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്ക് മാറുമെന്നും 45 കി.മീ വേ​ഗതയിൽ പൊടിക്കാറ്റ് വീശുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ കാലയളവിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ നിലയുറപ്പിക്കണമെന്നും വാഹനയാത്രക്കാർ ജാ​ഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്. കൂടാതെ നീന്തുന്നതിനും കുളിക്കുന്നതിനുമായി ജലാശയങ്ങളിലേയ്ക്കും വെള്ളക്കെട്ടിലേക്കും പോകരുതെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...