യുഎഇയിൽ ചൂടേറിയതോടെ ഒമാനിലെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Date:

Share post:

യുഎഇയിലെ ചൂട് ഏറിയതോടെ അയൽ രാജ്യമായ ഒമാനിലെ സലാലയിലേക്ക് യാത്രാത്തിരക്കേറുന്നു. യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കുമായണ് പച്ചപ്പു നിറഞ്ഞ സലാല പ്രിയപ്പെട്ട ഇടമായി മാറുന്നത്. ഖരീഫ് സീസൺ മുന്നിൽ കണ്ട് ലോകമെമ്പാടുമുളള സന്ദർശകരെ ആകർഷിക്കാനുളള തയ്യാറെടുപ്പും സലാല നടത്തിയതോടെ സന്ദർശനത്തിരക്കേറി.

ഖരീഫ് സീസണിൽ കനത്ത ബുക്കിംഗാണ് ലഭിക്കുന്നതെന്ന് ഏജൻ്റുമാർ പറയുന്നു. ജൂൺ മുതൽ സെപ്തംബർ വരെ പാക്കേജ് വില എപ്പോഴും ഉയർന്നതാണ്. നിലവിൽ ഏറ്റവും ഉയർന്ന നിലയിലാണ് നിരക്കെന്നും ഏജൻ്റുമാർ സൂചിപ്പിച്ചു. നാല് ദിവസത്തെ ബസ് യാത്രയ്ക്ക് 1,399 ദിർഹമാണ് കുറഞ്ഞ പാക്കേജ്. വിമാന യാത്രയ്ക്ക് 1,800 ദിർഹം ഈടാക്കുമെന്നും ഏജൻ്റുമാർ പറയുന്നു.

യുഎഇയിലെ കൊടും ചൂടിൽ നിന്ന് രക്ഷനേടാനും സലാലയുടെ പ്രകൃതി ഭംഗിയിൽ മുഴുകാനും സലാലയിലെ ഖരീഫ് സീസൺ പ്രശസ്തമാണ്. വർദ്ധിച്ചുവരുന്ന ഡിമാൻഡ് ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും വില കുതിച്ചുയരാൻ കാരണമായതായും വിദഗ്ധർ പറയുന്നു. ഓൺലൈൻ ട്രാവൽ ഏജൻസികൾ താമസക്കാരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് പാക്കേജുകൾ തയ്യാറാക്കിയിട്ടുണ്ട്. ഖരീഫ് സീസണിൽ സലാലയിലെ താമസ ചെലവ് ഏകദേശം 300 ശതമാനം വർദ്ധിക്കുക പതിവാണ്.

ജൂൺ മുതൽ സെപ്റ്റംബർ ആദ്യം വരെയുള്ള മഴക്കാലത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന അറബി പദമാണ് ഖരീഫ്. ഈ മാസങ്ങളിൽ ദോഫാർ ഗവർണറേറ്റിൻ്റെ വരണ്ടുണങ്ങിയ താഴ്‌വരകളും പർവതങ്ങളും ഹരിതാഭമാകുന്നതിനൊപ്പം അരുവികളും വെള്ളച്ചാട്ടങ്ങളും സജീവമാകുന്നതും പതിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിസ്മയക്കാഴ്ചയായി ദുബായ് റൈഡ്; ഷെയ്ഖ് സായിദ് റോഡിൽ നിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകൾ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റൈഡിൽ അണിനിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകളാണ്. ഷെയ്ഖ് സായിദ് റോഡിലൂടെ വിവിധ ​ഡ്രസ് കോഡുകളിൽ രാവിലെ മുതൽ...

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...