ഏപ്രിൽ 15 മുതൽ അബുദാബിയിലെ പ്രധാന റോഡിൽ ലൈറ്റ്, ഹെവി ബസുകൾക്ക് നിരോധനമേർപ്പെടുത്തും

Date:

Share post:

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് പാലം മുതൽ ഷെയ്ഖ് സായിദ് ടണൽ വരെ എല്ലാ തരത്തിലും വലുപ്പത്തിലുമുള്ള ബസുകളുടെ (ലൈറ്റ്, ഹെവി ബസുകൾ ഒരുപോലെ) ഗതാഗതം നിരോധിക്കുന്നതായി അധികൃതർ. ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. വാരാന്ത്യങ്ങളും ഔദ്യോഗിക അവധി ദിനങ്ങളും ഇതിൽ ഉൾപ്പെടും. സ്‌കൂൾ ബസുകൾ, പൊതുഗതാഗത ബസുകൾ, പ്രദേശത്തെ വർക്ക് സൈറ്റുകളിലേക്ക് പ്രവേശനമുള്ള ബസുകൾ എന്നിവയെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുമെന്ന് അതോറിറ്റി അറിയിച്ചു.

അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്‌പോർട്ട് വകുപ്പിൻ്റെ (DMT) ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ITC) അബുദാബി പോലീസ് GHQ വുമായി സഹകരിച്ച് ആണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഇതുവഴിയുള്ള ഗതാഗതം വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി. ട്രാഫിക് നിയന്ത്രണങ്ങൾ അനുസരിക്കാൻ ഓപ്പറേറ്റർമാരോടും ഡ്രൈവർമാരോടും ഐടിസി അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....