ആഗോള വിജ്ഞാന സൂചിക 2023-ൽ അറബ് രാജ്യങ്ങളിൽ വീണ്ടും ഒന്നാമതെത്തി യുഎഇ. ‘വിജ്ഞാന നഗരങ്ങളും അഞ്ചാം വ്യാവസായിക വിപ്ലവവും’ എന്ന പ്രമേയത്തിൽ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടന്ന നോളജ് ഉച്ചകോടിയുടെ എട്ടാം പതിപ്പിലാണ് പ്രഖ്യാപനം.
പ്രീ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം, ടെക്‌നിക്കല്‍-വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, ഉന്നത വിദ്യാഭ്യാസം, റിസര്‍ച് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, എക്കണോമി, ജനറല്‍ എനേബിളിങ് എന്‍വയോണ്‍മെന്റ് എന്നിവ അടിസ്ഥാനമാക്കിയാണ് വിജ്ഞാന സൂചികയ്ക്കായി വിലയിരുത്തല്‍ നടത്തിയത്. 133 രാജ്യങ്ങളുടെ പട്ടികയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനാണ് ഒന്നാം സ്ഥാനം.
133 രാജ്യങ്ങളെ ഉൾക്കൊള്ളിച്ച GKI ( Global Knowledge Index )2023-ൽ 12 അറബ് രാജ്യങ്ങൾ ഉണ്ട്. ഈ അറബ് രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനത്തെത്തി. ഖത്തർ രണ്ടാം സ്ഥാനവും സൗദി അറേബ്യ മൂന്നാം സ്ഥാനവും നേടി. കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങൾ നേടി. ടുണീഷ്യ, പലസ്തീൻ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങൾ ഏഴ് മുതൽ പത്ത് വരെ റാങ്കിംഗിൽ അവകാശവാദം ഉന്നയിച്ചപ്പോൾ ജോർദാനും മൗറിറ്റാനിയയും പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങൾ നേടി.