ഇന്ത്യയിൽ 5000 കോടി ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി യുഎഇ

Date:

Share post:

ഇന്ത്യയിൽ 5000 കോടി ഡോളർ നിക്ഷേപം നടത്താൻ ഒരുങ്ങി യുഎഇ. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയിലെ നിക്ഷേപം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അബുദാബി ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി, മുബദല ഇൻവെസ്റ്റ്‌മെന്റ്, എഡിക്യു തുടങ്ങിയ കമ്പനികളാണ് നിക്ഷേപം നടത്തുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അടുത്ത വർഷം ആദ്യം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിക്കും.

അതേസമയം കഴിഞ്ഞ ജൂലൈയിൽ യുഎഇയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് മുഹമ്മദും നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ് കൂടുതൽ മേഖലകളിൽ നിക്ഷേപത്തിന് യുഎഇ സന്നദ്ധത പ്രകടിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 10,000 കോടി ഡോളറായി ഉയർത്താനും പദ്ധതിയിടുന്നുണ്ട്.

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഒപ്പു വച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. 2022ലെ കണക്ക് പ്രകാരം ഇന്ത്യയിലെ യുഎഇ നിക്ഷേപം ഏകദേശം 5650 കോടി ദിർഹമാണ്. പുനരുപയോഗ ഊർജം, അടിസ്ഥാന സൗകര്യ വികസനം, ടെലികോം, ഭവന നിർമാണം, സ്റ്റാർട്ടപ്പ് തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് നിക്ഷേപിച്ചത്.

സാമ്പത്തികം, ലോജിസ്റ്റിക്‌സ്, തുറമുഖം, കയറ്റുമതി, കൃഷി, ഐടി, ഭക്ഷ്യസുരക്ഷ എന്നിവയാണ് ഇന്ത്യയിൽ യുഎഇ ഉറ്റുനോക്കുന്ന മറ്റു മേഖലകൾ. സംശുദ്ധ ഊർജം, ബഹിരാകാശം തുടങ്ങിയ മേഖലാ സഹകരണവും ശക്തിപ്പെടുത്തുന്നുമെന്ന് യുഎഇ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...