കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാം; തിരിച്ചെത്തുന്നവര്‍ക്ക് കൈപൊള്ളും

Date:

Share post:

വേനല്‍ അവധി അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ യുഎഇിയില്‍നിന്ന് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കുൾ താ‍ഴ്ന്നു. ക‍ഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ടിക്കറ്റ് വിലയില്‍ 60 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുളള നിരക്ക് കുതിച്ചുയരുകയാണ്.

നാട്ടിലേക്ക് കുറഞ്ഞ നിരക്ക്

യുഎഇയില്‍നിന്ന് കൊച്ചി , തിരുവനന്തപുരം, മുംബൈ, മംഗലാപുരം , ബാംഗ്ലൂര്‍ തുടങ്ങി വിവിധ നഗരങ്ങളിലേക്ക് വിമാനകമ്പനികൾ നിരക്ക് ഇളവ് നല്‍കുന്നുണ്ട്.
ഓഗസ്റ്റിൽ ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള കുറഞ്ഞ നിരക്ക് 271 ദിർഹത്തിലും ന്യൂഡൽഹിയിലേക്ക് 282 ദിർഹത്തിലും ആരംഭിക്കുന്നെന്ന് ഏജന്‍സികൾ പറയുന്നു.

ദുബായിൽ നിന്ന് ഹൈദരാബാദ്, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഓഗസ്റ്റ് മാസത്തേക്ക് 320 ദിർഹം മുതൽ 460 ദിർഹം വരെയാണ് ഈടാക്കുന്നത്. സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ 330 ദിര്‍ഹത്തിനാണ് വണ്‍ ഇന്ത്യ വണ്‍ ഫെയര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുളളത്.

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് 400 ദിർഹം മുതൽ 700 ദിർഹവരെയാണ് സാധാരണ നിരക്ക്. എന്നാല്‍ കഴിഞ്ഞ മാസം ഏറ്റവും തിരക്കേറിയ വേനൽക്കാല യാത്രയിൽ 1200 ദിർഹത്തിനും 1700 ദിർഹത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയത്.

യുഎഇയിലേക്ക് നിരക്ക് കൂടുതല്‍

അതേസമയം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് ഈ മാസം മടങ്ങിയെത്തുന്നതിന് ആയിരം ദിര്‍ഹത്തില്‍ കൂടുതല്‍ മുടക്കേണ്ടിവരും. അ‍വധിയ്ക്ക് നാട്ടിലേക്കു പോയവര്‍ മടങ്ങി എത്തിത്തുടങ്ങിയതും, സ്കൂൾ അവധി ‍അവസാനിക്കുന്നതും കണക്കിലെടുത്താണ് മടക്കയാത്രാ നിരക്ക് ഉയര്‍ത്തിയത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ബുക്കിംഗ് തിരക്കേറിയെന്നും ഏജന്‍സികൾ പറഞ്ഞു. യുഎഇയിലെ സമ്മര്‍ ടൂറിസത്തിന് ഡിമാന്റ് ഏറിയതും നാട്ടില്‍നിന്ന് അധികനിരക്ക് ഈടാക്കുന്നതിന് കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...