യുഎഇയിൽ ചൂട് കനക്കുകയാണ്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തി.വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകുന്ന സംഭവങ്ങളിലാണ് മുന്നറിയിപ്പ്.
ഇത്തരത്തിൽ വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകുന്ന രക്ഷിതാക്കൾക്ക് കനത്ത പിഴയും തടവും ലഭിച്ചേക്കും. വദീമ നിയമത്തിലെ ആർട്ടിക്കിൾ 35 പ്രകാരമാണ് കനത്ത പിഴയും തടവു ശിക്ഷ ലഭിക്കുന്നത്.
കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് തടവും കൂടാതെ/അല്ലെങ്കിൽ 5,000 ദിർഹം വരെ പിഴയും ലഭിക്കും. ആളുകളുടെ ജീവനും സുരക്ഷയും അപകടത്തിലായാൽ തടവ്/അല്ലെങ്കിൽ 10,000 ദിർഹം വരെ പിഴ ശിക്ഷയായി ലഭിക്കാം. ഇതുസംബന്ധിച്ചൊരു വീഡിയോയും ദുബായ് പൊലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.