ചുട്ടുപൊള്ളുന്ന വേനൽ വിടവാങ്ങാനൊരുങ്ങി; ശരത്കാലത്തെ വരവേൽക്കാൻ യുഎഇ

Date:

Share post:

ശരത്കാലത്തെ വരവേൽക്കാനൊരുങ്ങി യുഎഇ. ചൂട് കാലത്തിനോട് വിട പറയുന്നതിന്റെ സൂചനയായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മഴ ലഭിച്ചിരുന്നു. സെപ്റ്റംബർ 23ന് യുഎഇയിൽ ശരത്കാലം ആരംഭിക്കുമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതരുടെ വിലയിരുത്തൽ.

ശരത്കാലം എത്തുന്നതോടെ രാജ്യത്തെ താപനില കൂടുതൽ കുറയും. കുറച്ച് ദിവസങ്ങൾക്ക് ശേഷം രാത്രിയിലും പകലും ചൂട് തുല്യമാകുകയും ചെയ്യും. അധികൃതരുടെ പ്രവചനമനുസരിച്ച് സെപ്റ്റംബർ മാസത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലുമുണ്ടാകാൻ സാധ്യതയുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന ക്യുമുലോനിംബസ് മേഘങ്ങളുടെ രൂപീകരണത്തിൻ്റെ ഫലമാണിത്. ഇത് വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യുന്നതിന് കാരണമാകുന്നു.

ചൂട് കുറയുന്നതിന്റെ സൂചനയായി ഓഗസ്റ്റ് 24-ന് രാജ്യത്ത് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. നക്ഷത്രം കണ്ടുകഴിഞ്ഞാൽ, ഏറ്റവും കൂടിയ ചൂടിനും തണുപ്പിനും ഇടയിൽ കാലാവസ്ഥ മാറുന്നതിന് 40 ദിവസത്തെ കാലയളവാണുള്ളത്. ഈ കാലഘട്ടം ‘സുഫ്രിയ’ എന്നാണ് അറിയപ്പെടുന്നത്. സുഹൈൽ നക്ഷത്രത്തിൻ്റെ ഉദയം കഴിഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം ശൈത്യകാലവും ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...